മനുഷ്യര്‍ തമ്മിലുള്ള എല്ലാതരം വിയോജിപ്പുകളും വ്യത്യാസങ്ങളും പരസ്പരം പ്രശ്‌നങ്ങളാകാതെ സര്‍വജനങ്ങളെയും പൊതുനന്മക്കായി യോജിപ്പിക്കാനും, ജീവിത ശാസ്ത്ര പാഠങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക ജനാധിപത്യ രീതിയില്‍ ഒരു ലൈഫ് സയന്‍സ് ലാബ് എന്നോണം സമാധാനപൂര്‍ണമായി പ്രവര്‍ത്തിച്ചുകൊണ്ട് എല്ലാവരെയും ദാരിദ്ര്യമുക്തരും സമ്പന്നരുമാക്കി മാറ്റാനും, എല്ലാ ഭരണകൂടങ്ങള്‍ക്കും സര്‍വരുടേയും പിന്തുണയോടെ മികച്ച ഭരണം നടത്താനും അവസരമുണ്ടാക്കുന്ന ഒരു പൊതു ജനകീയ പ്രസ്ഥാനമാണ് ജനമഹാസഭ .

ജനമഹാസഭയില്‍ ഐക്യപ്പെടൂ
ഗുണഫലങ്ങള്‍ അനുഭവിച്ചറിയൂ

Welcome To
ജനമഹാസഭ

ജനമഹാസഭ പൊതുജനകീയ കൂട്ടായ്മയും ലൈഫ് സയന്‍സ് ലാബുമാണ്

janamahasabha

സ്വയം നിലനില്‍പ്പില്ലാതെ മനുഷ്യരെല്ലാം പരാശ്രയരും പരസ്പരാശ്രയ രുമായിട്ടാണ് ഈ പ്രപഞ്ചത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത്. പരാശ്രയരും പരസ്പരാശ്രയരും ആയതിനാല്‍ ജന്മം കൊണ്ടോ കര്‍മം കൊണ്ടോ ആര്‍ക്കും ഈ പ്രപഞ്ച സമ്പത്തുകളിലൊന്നിലും കുത്തക അവകാശം സ്ഥാപിക്കാനാകുകയില്ല. അഥവാ ഈ പ്രപഞ്ചവും അതിലെ സമ്പത്തുകളും തനിക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് സ്ഥാപിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അതിനാല്‍ മറ്റുള്ളവരെയും പരിഗണിച്ചുകൊണ്ടുമാത്രമേ നമുക്കെല്ലാം ജീവിക്കാനാകുകയുള്ളൂ.

പ്രപഞ്ച സമ്പത്തുകളെല്ലാം നീതിപൂര്‍വം പങ്കിട്ടെടുത്തും ഉപയോഗിച്ചും മറ്റുള്ളര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കാതെ അന്യോന്യം മാനിച്ചും സഹകരിച്ചും ജീവിച്ചാല്‍ എല്ലാവര്‍ക്കും സ്വസ്ഥവും സമാധാനപരവുമായി ജീവിക്കാനാകുമെന്ന് ജീവിത ശാസ്ത്ര പഠനം നമുക്ക് അറിവ് നല്‍കും. അതുപ്രകാരം സ്വാഭാവിക മരണം വരെ പരസ്പരം അംഗീകരിച്ചും മാനിച്ചും സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ഈ പ്രപഞ്ചത്തിലുള്ള എല്ലാവര്‍ക്കും ഉറപ്പാക്കുവാനായിട്ടാണ് സര്‍വ ജനങ്ങളെയും പൊതു അംഗങ്ങളായി പരിഗണിച്ച് ഒരു പൊതു ജനകീയ കൂട്ടായ്മ എന്ന നിലയില്‍ ജനമഹാസഭ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത്.

തങ്ങളുടെ ജീവിതം എങ്ങനെ ആയിരിക്കണം എന്നതില്‍ പലതരം അഭിപ്രായ വ്യത്യാസങ്ങളും നിലപാടുകളും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായേക്കാം. അത്തരം അഭിപ്രായങ്ങളും നിലാപാട് വ്യത്യാസങ്ങളും പരസ്പരം മാനിച്ചുകൊണ്ട് അവയൊന്നും പ്രശ്‌നങ്ങളായിത്തീരാതിരിക്കാന്‍ ആരുടെയുംമേല്‍ അന്യോന്യം അടിച്ചേല്‍പ്പിക്കാതെയും മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളുണ്ടാക്കാതെയും ഓരോ നിലപാട് അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ അതതിനെ പിന്തുണക്കുന്നവരില്‍ പരീക്ഷിച്ച് പ്രായോഗികതയും ഫലവും അറിയാന്‍ അവസരമുണ്ടാക്കുകയാണ് ജനമഹാസഭ ചെയ്യുക. അതിനാല്‍ ഒരു ലൈഫ് സയന്‍സ് ലാബ് എന്നോണമായിരിക്കും ജനമഹാസഭ പ്രവര്‍ത്തിക്കുക.
ആരുടെയും അടിച്ചേല്‍പ്പിക്കലുകളില്ലാതെ പരസ്പരം അംഗീകരിച്ചും മാനിച്ചുകൊണ്ടുമുള്ള ലൈഫ് സയന്‍സ് ലാബ് എന്നോണമുള്ള പ്രവര്‍ത്തന ശൈലി എല്ലാവര്‍ക്കും എപ്പോഴും സമാധാനപരമായ ജീവിതം ഉറപ്പ് വരുത്തുകയും ഓരോരുത്തരം ജീവിത സംബന്ധമായി സ്വീകരിച്ചിട്ടുള്ള ആശയങ്ങളുടെയും നടപടിക്രമങ്ങളുടെയും തെറ്റുകള്‍ അനുഭവ പാഠങ്ങളിലൂടെ സ്വയം തിരിച്ചറിഞ്ഞ് തിരുത്താനും പ്രായോഗികവും ഗുണപ്രദവുമായ നടപടികള്‍ മറ്റാരുടെയും നിര്‍ബന്ധമില്ലാതെ പകരം സ്വീകരിക്കാമുള്ള സാഹചര്യം എല്ലാവരിലും ഉണ്ടാക്കുകയും ചെയ്യും.

ജീവിതശാസ്ത്രം പഠിക്കുമ്പോള്‍ എല്ലാവര്‍ക്കും സമാധാനപരമായ ജീവിതം ഉറപ്പ് വരുത്താനും എല്ലാവരെയും ശരികളിലേക്ക് നയിക്കാനും ലൈഫ് സയന്‍സ് ലാബ് എന്നോണം പ്രവര്‍ത്തിക്കുന്ന ഒരു പൊതുകൂട്ടായ്മക്കേ സാധിക്കുയുള്ളൂ എന്ന് വ്യക്തമായി മനസ്സിലാകും.
ഒരോ ആള്‍ക്കും സ്വസ്ഥവും സമാധാനപരവുമായി ജീവിക്കാനായി ന്യായമായ സാമ്പത്തിക വിഹിതം ഉള്‍പ്പെടെ എന്തെല്ലാം ആവശ്യമാണോ അതെല്ലാം ജീവിതശാസ്ത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തി നീതിപൂര്‍വം ഉറപ്പ് വരുത്താനുള്ള ശ്രമവും ജനമഹാസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. അതിനാല്‍ ആരും തന്നെ ദരിദ്രരായി കഷ്ടപ്പെടുന്ന അവസ്ഥയോ തങ്ങള്‍ ശരിയാണെന്ന് ധരിക്കുന്ന നടപടിക്രമങ്ങളനുസരിച്ച് മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ ഇല്ലാതെ പരീക്ഷണാത്മക ജീവിതം നയിക്കാനുള്ള സാമ്പത്തിക തടസ്സങ്ങളോ ആര്‍ക്കും ഉണ്ടാകുകയില്ല.

ജനമഹാസഭയുടെ ഭാഗമായി നിലകൊള്ളുന്ന സയന്‍സ്‌വേഴ്‌സിറ്റിയുടെ ലൈഫ് സയന്‍സ് ലാബ് കര്‍മരേഖാ കോഴ്‌സുകളിലൂടെ ലൈഫ് സയന്‍സ് ലാബ് രീതിയിലുള്ള ഒരു പൊതു കൂട്ടായ്മ എങ്ങനെ സംഘടിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനാകുമെന്ന് ജീവിത ശാസ്ത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തി കാര്യകാരണ സഹിതം വിവരിക്കുന്നുണ്ട്. അവയെല്ലാം പാലിച്ചുകൊണ്ടാണ് ജനമഹാസഭ പ്രവര്‍ത്തിക്കുകയും മുന്നോട്ട് പോകുകകയും ചെയ്യുക.

ജനറല്‍ അംഗത്വവും ആക്ടീവ് അംഗത്വവും

ജനമഹാസഭക്ക് പൊതു അംഗത്വം (ജനറല്‍ മെംബര്‍) സജീവ അംഗത്വം (ആക്ടീവ് മെംബര്‍) എന്നിങ്ങനെ രണ്ട് തരത്തിലുള്ള അംഗത്വങ്ങള്‍ ഉണ്ടായിരിക്കും.

പ്രപഞ്ചത്തില്‍ എവിടെയെല്ലാം ആരെല്ലാം ജനിച്ചിട്ടുണ്ടോ ജനിക്കാനിരിക്കുന്നുവോ അവര്‍ക്കെല്ലാം സ്വാഭാവിക മരണംവരെ ജീവിക്കാനവകാശമുണ്ട് എന്ന ജീവിതശാസ്ത്ര പാഠം അംഗീകരിച്ചാണ് ജനമഹാസഭ നിലകൊള്ളുക.

അതുകൊണ്ടുതന്നെ ലോകത്ത് പിറന്നതും പിറക്കാനിരിക്കുന്നവരുമായ എല്ലാ മനുഷ്യരെയും ജനറല്‍ അംഗങ്ങളായി പരിഗണിച്ചുകൊണ്ട് എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തിയാണ് ജനമഹാസഭ പ്രവര്‍ത്തിക്കുക. ആയതിനാല്‍ ഏതൊരാളെകുറിച്ചുള്ള വിവരം ലഭിച്ചാലും അയാളെ ജനറല്‍ അംഗമായി ജനമഹാസഭയില്‍ രജിസ്റ്റര്‍ ചെയ്യും.

മനുഷ്യരായി പിറന്ന എല്ലാവര്‍ക്കും നീതിപൂര്‍വം ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുക എല്ലാവരുടെയും ബാധ്യതയാണ് എന്ന ജീവിതശാസ്ത്ര പാഠം അംഗീകരിച്ചുകൊണ്ട് പരസ്പരം മാനിച്ചും സഹകരിച്ചും ലൈഫ് സയന്‍സ് ലാബ് കര്‍മരേഖാനുസരണം പ്രവര്‍ത്തിച്ചു കൊള്ളാമെന്ന് സ്വയം സമ്മതിച്ച് സാക്ഷ്യപത്രം നല്‍കുന്നവരെയാണ് നമഹാസഭയുടെ ആക്ടീവ് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്യുക.
janamahasabha

പ്രവര്‍ത്തന ചുമതല ഏല്‍പ്പിക്കപ്പെടുന്നവര്‍

സര്‍വ ജനങ്ങളെയും പൊതു അംഗങ്ങളായി പരിഗണിച്ച് എല്ലാവരുടെയും ക്ഷേമവും സമാധാന ജീവിതവും ഉറപ്പ് വരുത്താനായി ജീവിതശാസ്ത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തി ആവിഷ്‌ക്കരിച്ചിട്ടുള്ളതാണ് ലൈഫ് സയന്‍സ് ലാബ് കര്‍മരേഖ. അതനുസരിച്ച് പ്രവര്‍ത്തച്ചുകൊള്ളാമെന്ന് സ്വയം സമ്മതിച്ച് കടന്നുവരുന്ന ആക്ടീവ് അംഗങ്ങളെ മാത്രമാണ് ജനമഹാസഭയുടെ പ്രവര്‍ത്തന ചുതലകള്‍ എല്‍പ്പിക്കുക.

ഏതൊരു കൂട്ടായ്മയും അതിന്റെ ലക്ഷ്യവും പ്രവര്‍ത്തന രീതികളും അംഗീകരിച്ചു കടന്നുവന്നവരെ പ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചിച്ചാല്‍ മാത്രമേ ആ കൂട്ടായ്മ ലക്ഷ്യാനുസരണം ചലിക്കുമെന്ന് പ്രതീക്ഷിക്കാനാകൂ. അതുകൊണ്ടാണ് ആക്ടീവ് അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തവരെ മാത്രം പ്രവര്‍ത്തന ചുമതലകളിലേക്ക് ജനമഹാസഭ നിയോഗിക്കുന്നത്.
janamahasabha

ഫീസുകളും ഈടാക്കുന്ന രീതിയും

അംഗത്വ രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുള്ള ചെലവുകള്‍ക്കായി അംഗത്വ രജിസ്‌ട്രേഷന്‍ ഫീസും അംഗത്വം രജിസ്‌ട്രേഷന്‍ ചെയ്തശേഷം അംഗത്തിന് നീതിപൂര്‍വം ജീവിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ യഥാവിധി ഉറപ്പു വരുത്തുന്നതിനുള്ള ചെലവുകള്‍ക്കായി മാസം അടിസ്ഥാനത്തിലോ വര്‍ഷം അടിസ്ഥാനത്തിലോ ഉള്ള അംഗത്വ പരിപാലന ഫീസും ഓരോ ആക്ടീവ് അംഗവും അടയ്‌ക്കേണ്ടതുണ്ടാകും. ജനമഹാസഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി അധ്വാനവും സമയവും ചെലവഴിക്കുന്നവര്‍ക്ക് യഥാവസരം ന്യായമായ പ്രതിഫലം നല്‍കാനും അനുബന്ധ ചെലവുകള്‍ നിര്‍വഹിക്കാനുമാണ് ഫീസുകള്‍ ഈടാക്കുന്നത്. ഓരോ അംഗത്തിനും അതത് കാലങ്ങളില്‍ ജനമഹാസഭ ചെയ്തുതരുന്ന സേവനങ്ങള്‍ക്ക് വരുന്ന ചെലവിന് അനുസരിച്ചായിരിക്കും ഫീസ് തുക നിക്ഷയിക്കുക. ആയതിനാല്‍ കാലവ്യത്യാസമനുസരിച്ച് ഫീസ് നിരക്കുകളിലൂം വ്യത്യാസമുണ്ടാകാം.

ഫീസ് അടയ്ക്കുന്നതില്‍ നിന്നും ദരിദ്രരായവര്‍ പോലും ഒഴിവാകില്ല. എന്നാല്‍ ദരിദ്രരായവര്‍ക്കും ജീവിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുക ജനമഹാസഭയുടെ സുപ്രധാന ലക്ഷ്യമാണ്. ആയതിനാല്‍ അവര്‍ ഫീസായും മറ്റും അടയ്‌ക്കേണ്ട തുക ജനമഹാസഭ പ്രത്യേകം സ്വരൂപിക്കുന്ന പേട്രണ്‍ ഫണ്ടില്‍ നിന്നും പലിശരഹിത വായ്പയായി അനുവദിച്ച് നല്‍കും. ദാരിദ്ര്യമുക്തി കൈവരിക്കുന്ന മുറയ്ക്ക് തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയോടെ ആയിരിക്കും വായ്പ അനുവദിക്കുക. അതിനാല്‍ ദരിദ്രരായ ആളുകള്‍ക്ക് ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ജനമഹാസഭയുടെ അംഗമാകാനും ജനമഹാസഭയുടെ പ്രയോജനങ്ങള്‍ അനുഭവിക്കാനും കഴിയാതെ വരികയില്ല. ജനമഹാസഭാ സംഘാടനത്തിന്റെ പ്രഥമ ഘട്ടത്തില്‍ ജനമഹാസഭയില്‍ അംഗമാകുന്നതുകൊണ്ട് തങ്ങള്‍ക്ക് പ്രയോജനമുണ്ടാകുമോ എന്ന് സംശയിച്ച് ഫീസടച്ച് അംഗത്വമെടുക്കാന്‍ വിമുഖത കാണിക്കുന്ന സമ്പന്നരും ഉണ്ടാകാം. ഒരു പൊതുകൂട്ടായ്മ എന്ന നിലയില്‍ അവരും ജനമഹാസഭയുടെ ഭാഗമായി ഉണ്ടായിരക്കണമെന്നതിനാല്‍ ജനമഹാസഭയുടെ പ്രയോജനം ബോധ്യപ്പെടുന്ന മുറയ്ക്ക് തിരിച്ചടക്കണം എന്ന വ്യവസ്ഥയോടെ ഫീസടയ്ക്കുവാന്‍ വിമുഖത കാണിക്കുന്ന സമ്പന്നര്‍ക്കും അംഗത്വ ഫീസും മറ്റും അടയ്ക്കാനുള്ള തുകയും പേട്രണ്‍ ഫണ്ടില്‍ നിന്നും ജനമഹാസഭ പലിശരഹിത വായ്പയായി നല്‍കും.

പേട്രണ്‍ ഫണ്ടും വായ്പകളും

പ്രത്യേക പ്രോത്സാഹനത്തോടെ ഉദാരമതികളായ അംഗങ്ങളില്‍ നിന്നും സംഭാവനയായും പലിശ രഹിത വായ്പയായും ലാഭ നഷ്ട പങ്കാളിത്വ നിക്ഷേപമായും സ്വരൂപിക്കുന്നതാണ് പേട്രണ്‍ ഫണ്ട്.

ജനമഹാസഭാ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുന്നതിനുവേണ്ടി ജനമഹാസഭ തുടങ്ങുന്ന പല സംരഭങ്ങള്‍ക്കും മൂലധന നിക്ഷേപം നടത്തുക, ജനമഹാസഭാ അംഗങ്ങളില്‍ ദാരിദ്യം കാരണം ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കി സഹായിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഗുണകാക്ഷികളില്‍ നിന്നും ജനമഹാസഭ പേട്രണ്‍ ഫണ്ട് സ്വരൂപിക്കുന്നത്.

പേട്രണ്‍ ഫണ്ട് സ്വരൂപിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്ന രീതി അവയുമായി ബന്ധപ്പെട്ട കര്‍മരേഖാ ഭാഗങ്ങളില്‍ നിന്നും മനസ്സിലാക്കാം.

കടക്കെണിയിൽ അകപ്പെടാത്ത വായ്പകള്‍

ദാരിദ്ര്യം മാറുന്നതിന് അനസരിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നും നിശ്ചിത വിഹിതം വെച്ച് തിരിച്ചടച്ചാല്‍ മതിയെന്ന വ്യവസ്ഥയോടെയാണ് പേട്രണ്‍ ഫണ്ടില്‍ നിന്നും ദരിദ്രര്‍ക്ക് വായ്പകള്‍ അനുവദിക്കുക.

ദരിദ്രരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സേവനങ്ങള്‍ ചെയ്താലും സാധനങ്ങള്‍ നല്‍കിയാലും തങ്ങള്‍ക്ക് ആയതിന്റെ വില ജനമഹാസഭ നല്‍കുന്ന വായ്പ വഴി തിരിച്ചുകിട്ടുമെന്ന് വരുമ്പോള്‍ ദരിദ്രര്‍ക്ക് ആവശ്യമായ സേവനങ്ങളും സാധനങ്ങളും നല്‍കുന്നതില്‍ ഒരാളും വിമുഖത കാണിക്കുന്ന പ്രശ്‌നം ഉണ്ടാകുകയില്ല.

വായ്പ പലിശ രഹിതമായതിനാലും ദരിദ്ര്യമുക്തരാകുന്ന മുറയ്‌ക്കോ ജനമഹാസഭയുടെ പ്രയോജനം ബോധ്യമാകുന്ന മുറയ്‌ക്കോ തിരിച്ച് നല്‍കിയാല്‍ മതിയെന്നതിനാലും കടക്കെണിയിലകപ്പെടുമോ എന്ന ഭീതിയില്ലാതെ ഇത്തരം വായ്പകള്‍ ധൈര്യപൂര്‍വം ഏതൊരാള്‍ക്കും സ്വീകരിക്കാവുന്നതായിരിക്കും.

വായ്പകള്‍
തിരിച്ചടക്കാതിരിക്കുന്ന
അവസ്ഥയുണ്ടാകില്ല

ജനമഹാസഭ യഥാവിധി പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍ ദരിദ്രരെല്ലാം സമ്പന്നരാകുന്ന അവസ്ഥവരും അപ്പോള്‍ ദരിദ്രരായ ആരും വായ്പ തിരിച്ചടക്കാതിരിക്കുന്ന അവസ്ഥ വരില്ല.

ജനമഹാസഭകൊണ്ട് ധാരാളം പ്രയോജനങ്ങള്‍ സമ്പന്നര്‍ക്കും ഉണ്ടാകും. ആയതിന്റെ ഗുണം അനുഭവിക്കണമെങ്കില്‍ വായ്പ തരിച്ചടക്കേണ്ടതുമുണ്ടാകും. അപ്പോള്‍ സമ്പന്നരായ ആളുകള്‍ക്ക് നല്‍കിയ വായ്പകളും തിരിച്ചടക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകില്ല.

എല്ലാവരേയും ദരിദ്ര്യമുക്തരും സമ്പന്നരുമാക്കുന്ന രീതി

ദരിദ്രരായവര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലത്തില്‍ ജോലി ചെയ്യാന്‍ ജനമഹാസഭ അവസരമുണ്ടാക്കും. അങ്ങനെ ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമായിരിക്കും അവര്‍ക്ക് നല്‍കിയ വായ്പകള്‍ തിരിച്ച് പിടിക്കുക.

ജോലി ചെയ്യാന്‍ പ്രാപ്തിയില്ലാതെയോ ജോലി ചെയ്യാന്‍ മതിയായ അവസരമില്ലാതെയോ കടം വീട്ടാന്‍ കഴിയാതെ ദരിദ്രരായി തുടരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ കടബാധ്യതയും ദാരിദ്ര്യവും മറ്റാനുള്ള ശാസ്ത്രീയ പദ്ധതിയും ജനമഹസാഭയ്ക്കുണ്ട്. കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി എന്ന പേരിലുള്ള ഒരു നികുതി സമ്പന്നിരില്‍നിന്നും പിരിച്ച് ദരിദ്രര്‍ക്ക് കൈമാറുന്ന പദ്ധതിയാണത്. ജീവിതശാസ്ത്രപരമായ അതിന്റെ പ്രതിഫലനം വഴി സാമ്പത്തിക കുത്തകകള്‍ ഇല്ലാതാകുകയും മികച്ച പ്രതിഫലത്തോടെ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടായിത്തീരുകയും ചെയ്യും. ന്യായമായ രീതിയില്‍ സമ്പത്ത് എല്ലാവരിലേക്കും എത്തിച്ചേരും. അങ്ങനെ പ്രായേണ എല്ലാവരേയും ദരിദ്ര്യത്തില്‍ നിന്നും കടത്തില്‍നിന്നും മോചിപ്പിച്ച് സമ്പന്നരാക്കുന്ന പദ്ധതിയാണത്.

അഴിമതിക്കും കള്ളപ്പണത്തിനും സാമ്പത്തിക കുത്തകയ്ക്കും തൊഴിലില്ലായ്മക്കും ദാരിദ്യത്തിനും മറ്റും വഴി ഒരുക്കുന്നതും ഇന്ന് സര്‍ക്കാറുകള്‍ പിരിക്കുന്നതുമായ വരുമാന നികുതി, ജി.എസ്.ടി പോലെയുള്ള നികുതികള്‍ പൂര്‍ണമായും ഒഴിവാക്കി പകരം ജനമഹാസഭ നിര്‍ദേശിക്കുന്ന ഒന്നാണ് കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി.

യഥാവിധി കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി പിരിച്ച് ദരിദ്രരിലേക്ക് എത്തിക്കന്ന രാജ്യങ്ങളിലെ ആളുകളെല്ലാം സമ്പന്നരാകുകയും രാജ്യം സാമ്പത്തികമായി അടിയ്ക്കടി പുരോഗതി പ്രാപിക്കുകയും ചെയ്യും.


ജനോപകരപ്രദമായി വിനിയോഗിക്കാതെ ഒരു വര്‍ഷത്തില്‍ അധികമായി ഓരോരുത്തരുടെയും കൈവശത്തില്‍ തടംകെട്ടി നിര്‍ത്തപ്പെടുന്ന സമ്പത്തില്‍നിന്നും വര്‍ഷത്തില്‍ ഒരു ശതമാനം തുക മാത്രമേ കുത്തക വിരുദ്ധ നികുതിയായി പിരിച്ചെടുക്കുയുള്ളൂ.

ദൈനംദിനമെന്നോണം പിരിക്കുന്ന വലിയ നിരക്കിലുള്ള നികുതികള്‍ ഒഴിവാക്കി പകരം വാര്‍ഷികാടിസ്ഥാനത്തിലുള്ള ഒരു ശതമാനം നികുതി പിരിച്ച് ദരിദ്രര്‍ക്ക് കൈമാറിയാല്‍ എല്ലാവരേയും ദാരിദ്ര്യത്തില്‍നിന്നും കരകയറ്റാനാകുമോ എന്ന് ചിലര്‍ സംശയിച്ചേക്കാം. എന്നാല്‍ ഭരണകൂടവും മറ്റും നിര്‍വഹിക്കുന്ന എല്ലാ സേവനങ്ങള്‍ക്കും ന്യായമായ ഫീസ് ഈടാക്കുമ്പോള്‍ അന്യായ രീതിയിലും നിരക്കിലുമുള്ള ഫീസ് പിരിക്കേണ്ട ആവശ്യംതന്നെ വരികയില്ലെന്നും യഥാര്‍ഥത്തില്‍ അത്തരം നികുതി പിരിവുകളും മറ്റു ചില തെറ്റായ സാമ്പത്തിക നടപടികളുമാണ് സാമ്പത്തിക അനീതി, കള്ളപ്പണം, ദാരിദ്ര്യം തുടങ്ങിയവയ്ക്ക് അവസരം ഉണ്ടാക്കുന്നതെന്നും പകരം ജനമഹാസഭ നിര്‍ദേശിച്ച രീതിയിലുള്ള കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി പിരിച്ച് ദരിദ്രര്‍ക്ക് കൈമാറുകയാണെങ്കില്‍ എല്ലാവരേയും ദരിദ്രമുക്തരും സമ്പന്നരുമാക്കാന്‍ കഴിയുമെന്നും ജീവിത ശാസ്ത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.

കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി നിലവില്‍ വരികയും അതിന്റെ ലക്ഷ്യത്തെ തകര്‍ക്കാത്തതും ശക്തിപ്പെടുത്തുന്നതുമായ സാമ്പത്തിക നടപടിക്രമങ്ങള്‍ അനുബന്ധമായി നടപ്പിലാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഒരാളുടെയും കൈവശം ജനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതെ സമ്പത്തുകള്‍ തടംകെട്ടിനിര്‍ത്തപ്പെടുന്ന സാഹചര്യം ഉണ്ടാകില്ല. എല്ലാവരും ലാഭ മോഹത്തോടെ ജനോപകരപ്രദമായി കൈവശമുള്ള സമ്പത്തുകള്‍ വിനിയോഗിക്കാന്‍ ശ്രമിക്കുകയും അതുവഴി മെച്ചപ്പെട്ട പ്രതിഫലത്തോടെ ധാരാളം തൊഴിലവസരങ്ങളും സാമ്പത്തിക പുരോഗതിയും ഉണ്ടാക്കപ്പെടുകയും ചെയ്യും. അങ്ങനെ ആളുകളുടെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിപ്പെടുകയും എല്ലാവര്‍ക്കും നല്ല സാമ്പത്തിക വരുമാനം ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതിനിടയില്‍ തൊഴിലെടുക്കാന്‍ ആരോഗ്യമില്ലാത്ത ചിലര്‍ മാത്രമേ ദരിദ്രരായി അവശേഷിക്കുകയുള്ളൂ. അവരിലേക്ക് കുത്തക വിരുദ്ധ ദരിദ്രമുക്ത നികുതി എത്തിച്ചേരാന്‍ അവസരമുണ്ടാകുമ്പോള്‍ അവരും ദരിദ്ര്യമില്ലാത്തവരായിത്തീരും. അങ്ങനെയാണ് രാജ്യത്ത് നിന്നും തൊഴിലില്ലായ്മയും ദരിദ്ര്യവും പാടേ ഇല്ലാതായിത്തീരുക. ജീവിതശാസ്ത്രം പഠിക്കുമ്പോള്‍ ഇക്കാര്യം ആര്‍ക്കും മനസ്സിലാകും.

എല്ലാവരും ദരിദ്രമുക്തരും സമ്പന്നരുമാകുന്ന അവസ്ഥയില്‍ പേട്രണ്‍ ഫണ്ടില്‍ നിന്നും വായ്പകള്‍ നല്‍കി സഹായിക്കാന്‍ ദരിദ്രരേ ഉണ്ടാകില്ല. അപ്പോള്‍ വായ്പകള്‍ക്ക് വിനിയോഗിച്ചിരുന്ന ഫണ്ടുകള്‍ ജനോപകാരപ്രദവും ധാരാളം പേര്‍ക്ക് തൊഴിലവസരമുണ്ടാക്കുന്നതുമായ സംരംഭങ്ങള്‍ നടത്തുന്നതിനായിരിക്കും വിനിയോഗിക്കുക.

നിര്‍ബന്ധിത പിരിവുകള്‍ ഭരണകൂട നേതൃത്വത്തിലേ ഉണ്ടായിരിക്കുകയുള്ളൂ

ഏതൊരു നിര്‍ബന്ധിത കല്പനകളും പിരിവുകളും നടത്തേണ്ടത് ജനഹിതാനുസരണം ഭരണകൂട നടപടികളിലൂടെ ആയിരിക്കണമെന്നത് ജീവിതശാസ്ത്രപരമായ പാഠമാണ്. അതിനാല്‍ നിലവിലുള്ള ദോഷകരമായ നികുതി രീതികളും സാമ്പത്തിക നടപടിക്രമങ്ങളും ഒഴിവാക്കുന്നതും കുത്തക വിരുദ്ധ ദാരിദ്ര്യമുക്ത നികുതി ചുമത്തുന്നതുമെല്ലാം ജനഹിതാനുസരണം സര്‍ക്കാര്‍ നപടിക്രമങ്ങളിലൂടെ മാത്രമായിരിക്കണം. ജീവിതശാസ്ത്ര പാഠങ്ങള്‍ മുറുകെ പിടിക്കണമെന്നതുകൊണ്ടുതന്നെ ഇക്കാര്യം ജനമഹാസഭയ്ക്കും നിര്‍ബന്ധമുള്ള കാര്യമായിരിക്കും.

എന്നാല്‍ ഭരണകൂടവും ജനങ്ങളും അംഗീകരിച്ച് അത്തരമൊരു മാറ്റം സംധ്യമാകണമെങ്കില്‍ നിലിവിലുള്ള നികുതികളും സാമ്പത്തിക നടപടിക്രമങ്ങളും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെയും കുത്തക വിരുദ്ധ ദരിദ്ര്യമുക്ത നികുതി രീതിയുടെയും അനുബന്ധ സാമ്പത്തിക നടപടിക്രമങ്ങളുടെ ഗുണവശങ്ങളെയും കുറിച്ച് ജീവിതശാസ്ത്ര പാഠങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാറുകളെയും ജനങ്ങളെയും ശാസ്ത്രീയമായി ബോധവത്ക്കരണം നടത്തേണ്ടി വരും. അത്തരത്തിലുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് ഏതൊരിടത്തെയും ജനമഹാസഭ പ്രാരംഭമായി നടത്തുക.

ഭരണകൂടങ്ങളെയും ജനങ്ങളെയും പ്രായോഗികമായി ബോധ്യപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകും

ജീവിതശാസ്ത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തി ബോധവത്ക്കരണം നടത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ജനങ്ങളെയും സര്‍ക്കാറുകളെയും കുത്തക വിരുദ്ധ ദരിദ്രമുക്ത നികുതിയുടെയും അനുബന്ധ സാമ്പത്തിക നടപടി ക്രമങ്ങളുടെയും പ്രസക്തി പ്രായോഗികമായി ബോധ്യപ്പെടുത്താനുള്ള ശ്രമവും ജനമഹാസഭയുടെ ഭാഗത്ത് നിന്നും ഉണ്ടാകും.

ജനമഹാസഭാ നികുതി നിര്‍ദേശത്തോടും അനുബന്ധ സാമ്പത്തിക നടപടിക്രമങ്ങളോടും സഹകരിക്കാന്‍ തയ്യാറുള്ള സമ്പന്നരില്‍ നിന്നും ജനമഹാസഭ നിര്‍ദേശിക്കുന്ന രീതിയിലുള്ള നികുതി വിഹിതം ഒരു നിര്‍ബന്ധിത പിരിവ് അല്ലാത്ത വിധം സംഭാവനാ രൂപത്തില്‍ ദരിദ്രരിലേക്ക് എത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊണ്ടാണ് അക്കാര്യം നിര്‍വഹിക്കുക.

നിലവിലുള്ള വരുമാന നികുതി, ജി.എസ്.ടി പോലെയുള്ള നികുതികള്‍ എല്ലാവരില്‍ നിന്നും ഭരണകൂടങ്ങള്‍ പിരിച്ചുകൊണ്ടിരിക്കേ സഹകരിക്കാന്‍ തയ്യാറുള്ള സമ്പന്നരില്‍ നിന്നും കുത്തക വിരുദ്ധ ദരിദ്രമുക്ത നികുതി സംഭാവന രൂപത്തില്‍ പിരിച്ച് ദരിദ്രര്‍ക്ക് കൈമാറിയാലും വരുമാന നികുതികളും ജിഎസ്ടിയും മറ്റും ഉണ്ടാക്കുന്ന ദൂഷ്യകരമായ പാര്‍ശ്വഫലങ്ങള്‍ സമൂഹത്തില്‍ നിന്നും ഇല്ലാതികില്ല. എങ്കിലും ദരിദ്രമുക്ത നികുതി സംഭാവന രൂപത്തില്‍ തരാന്‍ തയ്യാറാകുന്ന സമ്പന്നരിലും അത് ലഭിക്കുന്ന ദരിദ്രരിലും സാമ്പത്തിക പുരോഗതി കൈവരുന്ന അവസ്ഥ സംജാതമാകും. അപ്പോൾ ചില പരിമിതികളോടെയാണെങ്കിലും ജനമഹാസഭ നടപടി ക്രമങ്ങളുടെ പ്രായോഗികതയും ഗുണഫലങ്ങളും ഏറെക്കുറെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നാണ് ജീവിതശാസ്ത്ര പാഠങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ജനമഹാസഭയുടെ പ്രതീക്ഷ.

ബദല്‍ മാര്‍ഗങ്ങളും പരീക്ഷിക്കാനാവസരമുണ്ടാക്കും

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും മറ്റും ജനമഹാസഭ ഇപ്പോള്‍ മുന്നോട്ട് വെച്ചതിനേക്കാള്‍ ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ നടപടിക്രമങ്ങള്‍ ആരെങ്കിലും മുന്നോട്ട് വെയ്ക്കുന്നുവെങ്കില്‍ ആയതും ജനമഹാസഭ സ്വാഗതം ചെയ്യും.

ഇനി ആളുകള്‍ക്ക് ഇടയില്‍ ഏതെങ്കിലും നടപടിക്രമം നടപ്പിലാക്കുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ ഓരോ വിഭാഗവും മുന്നോട്ട് വെയ്ക്കുന്ന നടപടിക്രമങ്ങള്‍ അവ അംഗീകരിക്കുന്നവരുടെ ജീവിതത്തില്‍ പരീക്ഷിച്ച് അവയുടെയെല്ലാം പ്രായോഗികതയും ഫലവും തെളിയിച്ച് കാണിക്കാനുള്ള അവസരത്തിനായും ജീവിതശാസ്ത്ര ലാബ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ജനമഹാസഭ പരിശ്രമിക്കും.

കാര്യങ്ങള്‍ പരീക്ഷിച്ച് ബോധ്യപ്പെടാനുള്ള സാഹചര്യമുണ്ടാകുമ്പോള്‍ മറ്റാരുടെയും നിര്‍ബന്ധമില്ലാതെതന്നെ തങ്ങള്‍ക്ക് ഗുണകരമല്ലാത്ത കാര്യങ്ങള്‍ സ്വയം കയ്യൊഴിയാനും ഗുണകരമായ കാര്യങ്ങള്‍ പകരം സ്വീകരിക്കാനും ഏതൊരാളും സ്വയം പ്രേരിതരായിരിക്കുമല്ലോ.
സാമ്പത്തിക നയങ്ങളില്‍ മാത്രമല്ല, എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയോടെ എല്ലാവരെയും തൃപ്തിപ്പെടുത്തി മെച്ചപ്പെട്ട ഭരണം കാഴ്ചവെയ്ക്കാന്‍ പ്രായോഗികവും ഫലപ്രദവുമായ ധാരാളം നടപടികള്‍ ഉണ്ടെന്ന് ജനമഹാസഭാ പ്രവര്‍ത്തന രീതിയിലൂടെ ജനങ്ങളും സര്‍ക്കാറുകളും തിരിച്ചറിയപ്പെടും. അപ്പോള്‍ സ്വാഭാവികമായും അക്കാര്യങ്ങളെല്ലാം സ്വീകരിക്കാന്‍ ഭരണകൂടങ്ങളും ജനങ്ങളും മുന്നോട്ട് വരുമല്ലോ. തങ്ങള്‍ക്ക് ഭീഷണിയല്ലാത്തതും തങ്ങളെ ശക്തിപ്പെടുത്തുന്നതുമായ നടപടികളെ ഏത് ഭരണകൂടങ്ങളും ജനങ്ങളുമാണ് തള്ളിക്കളയുക?

ജീവിതശാസ്ത്ര ലാബ്
(ജനമഹാസഭ) സമ്പൂർണമായി
പ്രയോഗവത്ക്കരിച്ചാൽ ഉണ്ടാകുന്ന മേന്മകളും നേട്ടങ്ങളും

ഒരു ജീവിതശാസ്ത്ര ലാബ് എന്നോണം സ്വാഭാവിക ജനാധിപത്യരീതിയിൽ ജനമഹാസഭ പ്രവർത്തനം നടത്തിയാൽ ഉണ്ടാകുന്ന മേന്മകളും നേട്ടങ്ങളും

തെരെഞ്ഞെടുപ്പ് പ്രക്രിയയുടെ പ്രത്യേകതകളും നേട്ടങ്ങളും

വൈയക്തികവും സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ

വിവിധ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും കൈവരുന്ന നേട്ടങ്ങൾ

ലൈഫ് സയന്‍സ് ലാബ് എന്ന നിലയില്‍ കൈവരുന്ന നേട്ടങ്ങള്‍

janamahasabha
janamahasabha

പൊതുജനകീയകൂട്ടായ്മ എന്നനിലയില്‍ കൈവരുന്ന നേട്ടങ്ങള്‍

janamahasabha

വിപ്ലവപ്രക്രിയയുടെ മേന്മകള്‍

janamahasabha

രാഷ്ട്രീയതലത്തില്‍ കൈവരുന്ന നേട്ടങ്ങള്‍

janamahasabha

അന്തര്‍ദേശീയതല കൂട്ടായ്മയായി ഉയരുമ്പോഴുള്ള നേട്ടങ്ങള്‍

പൊള്ളവാഗ്ദാനങ്ങളല്ല

രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ജീവിത കളരിയില്‍ അനേകം വാഗ്ദാനങ്ങള്‍ ഇതിനകം കേള്‍ക്കുകയും അതിലധികവും പാഴ്‌വാക്കുകളായി പരിണമിക്കുകയുംചെയ്ത പശ്ചാത്തലമാണ് നമുക്കുള്ളത്. ഈ സാഹചര്യത്തില്‍, ജനമഹാസഭയുടെ പ്രത്യേകതളും മേന്മകളും നേട്ടങ്ങളും എടുത്തു പറയുമ്പോള്‍ ആളുകളെ ആകര്‍ഷിച്ച് ഏതെങ്കിലും രാഷ്ട്രീയ അധികാരം നേടാനുള്ള ഇലക്ഷനുകളില്‍ ജയിക്കാനായി മുന്നോട്ട് വെയ്ക്കുന്ന പൊള്ളവാഗ്ദാനങ്ങളായിട്ടായിരിക്കും ചിലര്‍ സംശയിക്കുക. ഇക്കാലത്ത് അത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമുണ്ടാകുമ്പോള്‍ അങ്ങിനെ ചിന്തിച്ചുപോകുക സ്വാഭാവികവുമാണ്. എന്നാല്‍ ജീവിതശാസ്ത്രപരമായി കാര്യങ്ങള്‍ ഗ്രഹിക്കുമ്പോള്‍ പറഞ്ഞതിലൊന്നും അതിശയോക്തി ഇല്ലെന്ന് ആര്‍ക്കും മനസ്സിലാകും.

ജീവിതശാസ്ത്ര കോഴ്‌സുകള്‍ പഠിക്കുമ്പോള്‍ നിങ്ങളും ശരിവെയ്ക്കും

ജീവിതാനുഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജനമഹാസഭയ്ക്ക് ഉണ്ടാകുമെന്ന് പറഞ്ഞ പ്രത്യേകതളും നേട്ടങ്ങളും എണ്ണി പറഞ്ഞിട്ടുള്ളത്.

ജനമഹാസഭയുടെ തന്നെ സംരംഭമായ സയന്‍സ്‌വേഴ്‌സിറ്റി നടത്തുന്ന പ്രൈമറി ലൈഫ് സയന്‍സ്, ബേസിക് ലൈഫ് സയന്‍സ്, സോഷ്യോളജി & ഇക്കണോമിക് ലൈഫ് സയന്‍സ്, പൊളിറ്റിക്കല്‍ ലൈഫ് സയന്‍സ്, ലൈഫ് സയന്‍സ് ലബോറട്ടറി (ഡിമോക്രാറ്റിക് & റെവലൂഷനറി) എന്നിങ്ങനെയുള്ള കോഴ്‌സുകളും ലൈഫ് സയന്‍സ് ലാബ് കര്‍മരേഖ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും പഠിക്കാന്‍ ശ്രമിച്ചാല്‍ ജനമഹാസഭയെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊന്നും തന്നെ കപട വാഗ്ദാനങ്ങളാകില്ലെന്നും ജനമഹാസഭാ കര്‍മരേഖാനുസരണം ഒരു പൊതുജന കൂട്ടായ്മ പരീക്ഷിച്ചാല്‍ അനുഭവതലത്തില്‍ എല്ലാവര്‍ക്കും അനുഭവതലത്തില്‍ ബോധ്യമാകുന്ന കാര്യങ്ങളാണെന്നും നിങ്ങള്‍തന്നെ ശരിവെച്ച് സമ്മതിക്കും.

മാത്രമല്ല, ജീവിതത്തെ സംബന്ധിച്ച ശാസ്ത്രീയ ധാരണകള്‍ ഉണ്ടായതിന്റെ ഫലമായി ദാരിദ്ര്യമുക്തവും സമ്പന്നവും സ്വസ്ഥവുമായ ജീവിതം എല്ലാവര്‍ക്കും നീതിപൂര്‍വം ഉറപ്പുവരുത്തുന്നതിന് ലൈഫ് സയന്‍സ് ലാബ് മാതൃകയിലുള്ള ഒരു പൊതുകൂട്ടായ്മ കെട്ടിപ്പടുക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നുതന്നെ നിങ്ങള്‍ പറയും.

ലൈഫ് സയന്‍സ് കോഴ്‌സുകളില്‍ അഡ്മിഷന്‍ എടുക്കാന്‍

ജനമഹാസഭാ അക്കദമിക് നേതൃത്വത്തിലേക്ക് യോഗ്യത നേടുന്നതിലുള്ള ലൈഫ് സയന്‍സ് കോഴ്‌സുകളെ കുറിച്ച് കൂടുതല്‍ അറിയാനും അഡ്മിഷന്‍ എടുക്കാനും താഴെ പറയുന്നേ വെബ്‌സൈറ്റിലൂടെയോ ഇമെയിലിലൂടെയോ വാട്‌സാപ്പ് നമ്പറിലൂടെയോ ബന്ധപ്പെടുക.

തെറ്റാണെന്ന് തെളിയിക്കുന്നവര്‍ക്കും ബദല്‍ അവതരിപ്പിക്കുന്നവര്‍ക്കും ലക്ഷങ്ങളുടെ റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡുകള്‍

ലൈഫ് സയന്‍സ് കോഴ്‌സുകള്‍ പഠിച്ച ശേഷം കര്‍മരേഖകളില്‍ പറയുന്ന രീതിയില്‍ ജനമഹാസഭ കെട്ടിപ്പടുത്താല്‍ ഇവിടെ അവതരിപ്പിക്കപ്പെട്ട നേട്ടങ്ങള്‍ കൈവരിക്കാനാകില്ല എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും എല്ലാവര്‍ക്കും ബോധ്യമാകുന്ന ജീവിതശാസ്ത്ര തത്വങ്ങള്‍ തെറ്റാണെന്ന് തെളിയിക്കേണ്ടി വരും. അങ്ങനെ തെളിയിക്കുകയും ബദല്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ലക്ഷങ്ങളുടെ റിസേര്‍ച്ച് ഫെലോഷിപ്പ് അവാര്‍ഡുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

പരീക്ഷിക്കാനവസരമുണ്ടാക്കൂ, ഗുണഫലങ്ങള്‍ അനുഭവിച്ചറിയാം


ഒരു നാട്ടില്‍ ലൈഫ് സയന്‍സ് ലാബ് രീതിയില്‍ ഒരു പൊതുകൂട്ടായ്മ പ്രവര്‍ത്തിച്ചാലുള്ള ഗുണമേന്മകള്‍ ഓരോന്നായി പറയുമ്പോള്‍ ഇതൊക്കെ സാധ്യമാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അതുകൊണ്ടു പറയട്ടെ, ലൈഫ് സയന്‍സ് പഠിച്ച ആളുകളുടെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായും ഉദാരമതികളെ പേട്രണ്‍മാരാക്കി അവരുടെ സാമ്പത്തിക സഹകരണത്തോടെയും കുറച്ചാളുകളെങ്കിലും സജീവമായി മുന്നിട്ടറിങ്ങി പ്രവര്‍ത്തിച്ച് ശക്തമായ ഒരു ഓണ്‍ലൈന്‍ അപ്ലിക്കേഷനോടുകൂടി ഒരു പഞ്ചായത്ത് പ്രദേശത്തെങ്കിലും ലൈഫ് സയന്‍സ് ലാബ് രീതിയില്‍ ഒരു പൊതുകൂട്ടായ്മ (ജനമഹാസഭ) പരീക്ഷിക്കുകയാണെങ്കില്‍ അതിന്റെ പ്രായോഗികതയും ഗുണഫലങ്ങളും അവിടെയുള്ള എല്ലാവര്‍ക്കും (ലൈഫ് സയന്‍സ് പഠിക്കാത്തവര്‍ക്ക് പോലും) അനുഭവതലത്തില്‍തന്നെ ബോധ്യപ്പെടും.

അതിനാല്‍ ഒരു പരീക്ഷണത്തിനെങ്കിലും നിങ്ങളുടെ പഞ്ചായത്തിലെങ്കിലും ജനമഹാസഭ (ലൈഫ് സയന്‍സ് ലാബ്) സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും മുന്നിട്ടിറങ്ങുകയോ അതുമായി സഹകരിക്കുകയോ ചെയ്യുക. അനന്തരം അനുഭവതലത്തിലൂടെതന്നെ അതിന്റെ മേന്മ ബോധ്യപ്പെടുക. പരീക്ഷിച്ച് ഗുണകരമാണെന്ന് ബോധ്യപ്പെട്ടവയെ ലോകം ഏറ്റെടുത്ത ചരിത്രമാണല്ലോ ഉള്ളത്.

ഭരണകൂടങ്ങള്‍ അനുവദിച്ചുനല്‍കുന്ന സംഘടനാ രൂപീകരണ സ്വാതന്ത്ര്യം ഉപയോഗിച്ചുതന്നെ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഇപ്പോള്‍ന്നെ പൊതുകൂട്ടായ്മകള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ട്. അതുപയോഗിച്ചുകൊണ്ട് ലൈഫ് സയന്‍സ് ലാബ് രീതിയിലുള്ള പൊതുകൂട്ടായ്മ (ജനമഹാസഭ) എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നും അതുവഴി ഉണ്ടാകുന്ന ഗുണഫലങ്ങളെന്തെല്ലാമായിരിക്കുമെന്നും പ്രായോഗികമായിതന്നെ പൊതുജനങ്ങളെയും ഭരണകൂടങ്ങളെയും നമുക്ക് ബോധ്യപ്പെടുത്താനാകും.

ഒരു പഞ്ചായത്തില്‍ ജനമഹാസഭാ പ്രവര്‍ത്തനം തുടങ്ങുകയും ആവശ്യമായ പേട്രണ്‍ഷിപ്പോടുകൂടി 25 % ല്‍ അധികം ജനപിന്തുണ ആര്‍ജിക്കുകയും ചെയ്താല്‍ ആ പഞ്ചായത്തില്‍ ജനമഹാസഭ നന്നായി പ്രവര്‍ത്തിപ്പിച്ചു ജനമഹാസഭ വഴി ഉണ്ടാകുമെന്ന് പറയുന്ന ഗുണഫലങ്ങളില്‍ 80 ശതമാനത്തിലധികവും പ്രയോഗികമായി കാണിക്കാനാകും. അത് തിരിച്ചറിഞ്ഞ് ആ പഞ്ചായത്തിലെ 100 ശതമാനം പേരുടെയും പിന്തുണയിലേക്ക് ജനമഹാസഭ എത്തുന്നത് തന്നെ കാണാം.

ഒരു പഞ്ചായത്തിലെ ഇതിന്റെ പ്രായോഗിക വിജയം അയല്‍ നാട്ടുകാരും കണ്ടും കേട്ടും അറിയാതിരിക്കില്ലല്ലോ. തത്ഫലമായി അയല്‍ പഞ്ചായത്തുകളിലേക്കും അത് വ്യാപിക്കും. എല്ലാവര്‍ക്കും മെച്ചപ്പെട്ട സ്ഥായിയായ ഭരണമെന്ന ഭരണകൂട ലക്ഷ്യവും ഓരോരുത്തരുടെയും ഹിതമറിഞ്ഞുള്ള നീതിപൂര്‍വകമായ ഭരണമെന്ന ജനായത്ത ലക്ഷ്യവും ഒരേപോലെ സാധ്യമാകുന്ന മുന്നേറ്റത്തെ ജനങ്ങള്‍ക്കോ ഭരണകൂടങ്ങള്‍ക്കോ അവഗണിക്കാനാകില്ല. തത്ഫലമായി ലോകം മുഴുവന്‍ എല്ലാവിഭാഗം ജനങ്ങളും ഭരണകൂടങ്ങളും ഇതേറ്റ് പിടിക്കുമെന്ന് നമുക്ക് ന്യായമായും പ്രതീക്ഷിക്കാം.

അപ്പോള്‍ ജനമഹാസഭാ വഴി ഉണ്ടാകുമെന്ന് പറയുന്ന നേട്ടങ്ങളെല്ലാം ഒന്നൊഴിയാതെ 100 ശതമാനം തന്നെ പ്രയോഗിമായി അനുഭവിക്കാന്‍ കഴിയും. ജീവിതശാസ്ത്രപരമായ പാഠത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ഉറപ്പിച്ചു പറയാനാകുന്നത്. ഇങ്ങനെയാണല്ലോ മറ്റനേകം ശാസ്ത്രീയ കണ്ടുപിടത്തങ്ങളുടെ ഗുണഫലം നാം അനുഭവിക്കുന്നത്. അതിനാല്‍ ജീവിതശാസ്ത്ര തത്വങ്ങള്‍ മുറുകെ പിടിച്ച് ജനമഹാസഭാ പ്രവര്‍ത്തിപ്പിച്ചാല്‍ അതുവഴി ഉണ്ടാകുമെന്ന് പറയുന്ന നേട്ടങ്ങളെല്ലാം എല്ലാവര്‍ക്കും അനുഭവിച്ച് അറിയാനാകും എന്നത് തീര്‍ച്ചയാണ്.


അന്യോന്യം പ്രയാസങ്ങളുണ്ടാക്കാതെ പ്രപഞ്ചത്തിലെല്ലാവര്‍ക്കും സുഖകരമായി ജീവിക്കാനുള്ള സൗകര്യത്തിനായി നിലകൊള്ളാമെന്ന് പ്രതിജ്ഞ ചെയുതുകൊണ്ട് ലൈഫ് സയന്‍സ് ലാബ് (ജനമഹാസഭ) സംഘടിപ്പിക്കുന്നതിനായി ആര്‍ക്കും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാം.

ലൈഫ് സയന്‍സ് പഠിച്ച് ജനമഹാസഭയുടെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അക്കാദമിസ്റ്റുകളായോ, ജനമഹാസഭയെ യാഥാര്‍ഥ്യമാക്കാനും സജീവമാക്കാനും ആവശ്യമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സേവനസന്നദ്ധരായ വോളണ്ടിയര്‍മാരായോ ആക്റ്റവിസ്റ്റുകളായോ, പ്രവര്‍ത്തന വിജയത്തിന് ആത്മാര്‍ഥമായി സാമ്പത്തിക പിന്തുണ നല്‍കുന്ന പേട്രണ്‍മാരായോ ആര്‍ക്കും ഇതിന് നേതൃത്വം നല്‍കാം.

ആര്‍ക്കും തന്നെ തങ്ങളാല്‍ കഴിയുന്നവിധം അക്കാദമിസ്റ്റ്, വേളണ്ടീയര്‍, അക്കാദമിസ്റ്റ്, പേട്രണ്‍ എന്നിങ്ങളനെയുള്ള എല്ലാവിധത്തിലുമുള്ള പിന്തുണയും ജനമഹാസഭക്ക് നല്‍കാവുന്നതാണ്. നല്‍കുന്ന പിന്തുണയുടെ തോതനുസരിച്ചുള്ള അംഗീകാരവും സ്ഥാനമാനങ്ങളും ഏതൊരാള്‍ക്കും ജനമഹാസഭയില്‍നിന്നും ലഭിക്കുന്നതുമാണ്.

ജനമഹാസഭയുടെ പ്രവര്‍ത്തന ഗോദയിലേക്ക് ആര് കടന്നു വന്നാലും എന്ത് സേവനം നല്‍കിയാലും അവരെല്ലാം ജനദ്രോഹ പ്രവര്‍ത്തനങ്ങളില്‍നിന്നും ആളുകളെ മുക്തമാക്കി എല്ലാവരെയും പരോപകാരികളാക്കി മാറ്റുന്ന ലൈഫ് സയന്‍സ് ലാബ് എന്ന പ്രക്രിയയിലാണ് അണിചേരുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. അതിനാല്‍ ആര് കടന്നുവരുന്നതിലും അക്കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുകയില്ല.

കര്‍മരേഖാനുസരണമുള്ള പ്രവര്‍ത്തനം ആരു നടത്തിയാലും അതുവഴി അവര്‍ക്കും സമൂഹത്തിലും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുകയും അതമായി ബന്ധപ്പെട്ടവര്‍ക്ക് അത് അനുഭവിച്ച് അറിയാനാകുകയും ചെയ്യും.

സംഘാടനത്തിനായി ആര്‍ക്കും മുന്നിട്ടറങ്ങി പ്രവര്‍ത്തിക്കാം

Janamahasabha

ജനമഹാസഭാ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന അധ്വാനവും സമ്പത്തും ഏതൊരാള്‍ക്കും ഗുണകരമായിത്തീരുന്നു

ജനമഹാസഭയുടെ ഭാഗമായിനിന്നുകൊണ്ട് ഗുണകരമായ സാമൂഹിക മാറ്റങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങി സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ കുടുംബം പട്ടിണിയാകുകയോ കടക്കെണിയിലാകുകയോ ചെയ്യുന്ന സാഹചര്യം ജമഹാസഭ ഇല്ലാതാക്കുന്നു. മൊത്തം ജനങ്ങളും പ്രശ്‌നരഹിതമായി ജീവിക്കാനുള്ള സൗകര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ജനമഹാസഭ അതിന്റെ പ്രവര്‍ത്തകരെ പ്രശ്‌നങ്ങളിലകപ്പെടുത്താന്‍ എന്തായാലും ശ്രമിക്കുകയില്ലല്ലോ.

പരസ്പരാശ്രയ പ്രകൃതിയിലായ മനുഷ്യര്‍ അന്യോന്യം ചെയ്യുന്ന സേവനങ്ങള്‍ക്ക് പ്രതിഫലം മോഹിക്കുന്നവരും അതിനര്‍ഹരുമാണ് എന്നത് ജീവിതശാസ്ത്രം സിദ്ധാന്തിക്കുന്ന കാര്യവുമാണ്. അതനുസരിച്ച് ജനമഹാസഭയുടെ പ്രവര്‍ത്തനഗോദയിലേക്ക് ഇറങ്ങിയ ഓരോ ആളും ജനമഹാസഭയ്ക്ക്‌വേണ്ടിയും സാമൂഹികമാറ്റങ്ങള്‍ക്കുവേണ്ടിയും ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും രേഖപ്പെടുത്തിയും മാര്‍ക്കിട്ടും (പോയന്റ് നല്‍കി) ജനമഹാസഭയില്‍ അര്‍ഹവും അനുയോജ്യവുമായ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുവാന്‍ ശ്രമിക്കുന്നു. ഒപ്പം അവരുടെ അധ്വാനത്തിനെല്ലാം പലവിധേനയുള്ള ന്യായമായ വരുമാനമാര്‍ഗ്ഗങ്ങളിലൂടെ മാന്യമായ പ്രതിഫലം നല്‍കാനും ശ്രമിക്കുന്നു. അപ്പോള്‍ ജനമഹാസഭയിലേക്ക് കടന്നുവന്ന് ഒരാള്‍ വിനിയോഗിക്കുന്ന അധ്വാനവും സമ്പത്തും മൊത്തം സമൂഹത്തിനും ഗുണകരമാകുന്നതോടൊപ്പം അവനവനുതന്നെയും ഗുണകരമായിത്തീരുന്ന സാഹചര്യം ഉണ്ടാകുന്നു. അഥവാ ജനമഹാസഭക്ക് വേണ്ടി വിനിയോഗിച്ച കാര്യങ്ങള്‍ നഷ്ടങ്ങളായി ഓര്‍ത്ത് ഒരിക്കലും ഒരാള്‍ക്കും സങ്കടപ്പെടേണ്ടിവരില്ല എന്നര്‍ഥം.

കൂടുതല്‍ കാര്യങ്ങള്‍ ചെയ്തവര്‍ക്കുള്ള സ്ഥാനമാനങ്ങളും പ്രതിഫലവും കാണുമ്പോള്‍ ജനമഹാസഭയ്ക്കായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകാതെ പോയല്ലോ എന്നതിലുള്ള നിരാശ വന്നെങ്കിലേയുള്ളൂ.

ആദ്യമാദ്യം കടന്നുവരുന്നവര്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും ന്യായമായ പരിഗണന

സ്വാഭാവികമായും ആദ്യമാദ്യം കടന്നുവരുന്നവരെ മുന്നിലിരുത്തി കാര്യങ്ങള്‍ നിര്‍വ്വഹിച്ചുതുടങ്ങുക എന്നതാണ് പ്രായോഗികമായിട്ടുള്ള കാര്യം. ജീവിതശാസ്ത്രപരമായ ഈ തത്വം പാലിച്ചുകൊണ്ടാണ് ജനമഹാസഭയും പ്രവര്‍ത്തിക്കുക. അഥവാ ആദ്യമാദ്യം കടന്നുവരുന്നവരെ അനുയോജ്യമായ സ്ഥാനങ്ങളിരുത്തി പ്രവര്‍ത്തിച്ചുതുടങ്ങുന്നു.

എന്നാല്‍ സ്ഥാനങ്ങളിലിരിക്കുന്നതില്‍ മാത്രവും കാര്യമില്ല. സ്ഥാനങ്ങളിലിരുന്ന് അവരവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് മുഖ്യമായിട്ടുള്ളത്. അതനുസരിച്ച് ഓരോരുത്തരും സ്ഥാനങ്ങളിലിരുന്ന് ചെയ്യുന്ന സേവനങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുകയും വിലമതിക്കുകയും ചെയ്യുക എന്നതും ന്യായമായ കാര്യമായി ജീവിതശാസ്ത്രം സിദ്ധാന്തിക്കുന്നു. അതുപ്രകാരം, മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നവരെ അര്‍ഹമായ രീതിയില്‍ പരിഗണിക്കുകയും ന്യായമായ രീതിയിലുള്ള സ്ഥാനക്കയറ്റങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്യും.

നീതിപൂര്‍വക മാനദണ്ഡങ്ങള്‍ സ്വീകരിച്ച് ആര്‍ക്കും പരാതിയുത്ഭവിക്കാത്തവിധമാണ് ആദ്യമാദ്യം കടന്നുവരുന്നവര്‍ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും അര്‍ഹമായ പരിഗണന ജനമഹാസഭ നല്‍കുക.

നിങ്ങളും അംഗമാണ്, അംഗത്വം സജീവമാക്കി കടന്നു വരൂ, എല്ലാവരുടെയും സ്വസ്ഥവും സമ്പന്നവുമായ ജീവിതത്തിന് ജനമഹാസഭ കെട്ടിപ്പടുക്കൂ

ഈ പ്രപഞ്ചത്തില്‍ ജനിക്കുകയും ജീവിച്ചിരിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ ജീവിതശാസ്ത്രം അനുസരിച്ച് നിങ്ങളും നിങ്ങളുടെ വീടും പ്രദേശവും എല്ലാം ജനമഹാസഭയില്‍ (ലൈഫ് സയന്‍സ് ലാബില്‍) അംഗവും ഭാഗവുമാണ്. നിങ്ങളെന്നല്ല പ്രപഞ്ചത്തിലെ ഏതൊരുപ്രദേശവും അവിടെയെല്ലാം ജനിക്കുന്നവരും ജനമഹാസഭയുടെ ഭാഗവും അംഗവുമാണ്. മറ്റുള്ളവര്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാക്കാതെ അവര്‍ക്കെല്ലാം നിലനില്‍ക്കാനും ജീവിക്കാനുമുള്ള അവകാശമുണ്ടെന്ന ജീവിതശാസ്ത്ര സിദ്ധാന്തമനുസരിച്ചാണ് സര്‍വരെയും അംഗമായി പരിഗണിക്കുന്നത്. അതനുസരിച്ച് നിങ്ങളെയും നിങ്ങളെ പ്രദേശത്തെയും കുറിച്ച് അറിവുള്ള വോളണ്ടിയര്‍മാര്‍ ആ വിവരങ്ങള്‍ ജനമഹാസഭയുടെ അംഗത്വ റെജിസ്റ്ററില്‍ ചേര്‍ത്തിയിട്ടുണ്ടാകാം. ജനമഹാസഭാ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമായാല്‍ ലോകത്ത് എവിടെനിന്നും ഓണ്‍ലൈനിലൂടെ നിങ്ങള്‍ക്ക് അവ പരിശോധിച്ച് ഉറപ്പു വരുത്താനാകും.

നിങ്ങളുടെയും നിങ്ങളുടെ ആശ്രിതരുടെയും കാര്യങ്ങള്‍ നിങ്ങള്‍ക്ക് തന്നെ ജനമഹാസഭയുടെ അപ്ലിക്കേഷനിലൂടെ ഓപ്പറേറ്റ് ചെയ്യാനാകുന്നതാണ്. അതിന് നിങ്ങള്‍ നിങ്ങളാണെന്ന് ഉറപ്പ് വരുത്തുന്ന നടപടിക്രമങ്ങളിലൂടെ ജനമഹാസഭയുടെ ഓണ്‍ലൈന്‍ അപ്ലിക്കേഷനിലെ ഒരു യൂസറായിമാറിയാല്‍ മതി. ആശ്രിതരുടെ കാര്യത്തില്‍ അവരുടെ സമ്മതം ആവശ്യമാകുന്ന തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കുമ്പോള്‍ അതില്‍ അവരുടെ വ്യക്തമായ സമ്മതം ഉണ്ടെന്ന് ഉറപ്പുവരുത്തുന്ന നടപടിക്രമങ്ങള്‍കൂടി പാലിക്കണമെന്ന് മാത്രം. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ പരിചയമില്ലാത്തവര്‍ക്ക് അവ ചെയ്യുന്നതിനായി ജനമഹാസഭയുടെ വോളണ്ടിയര്‍മാരുടെയോ കമ്പൈലര്‍മാരുടെയോ (ഓണ്‍ലൈനില്‍ ഡാറ്റ എന്റര്‍ ചെയ്യാനറിയുന്നവരുടെ) സേവനം തേടാവുന്നതാണ്.

ജനമഹാസഭാ ആപ്ലിക്കേഷനില്‍ നിങ്ങളുടെയോ ഏരിയയുടെയോ പേര് റെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടനെതന്നെ ഓണ്‍ലൈന്‍ അപ്ലിക്കേഷനിലെ ഒരു യുസറായി മാറിക്കൊണ്ടോ വോളണ്ടിയര്‍മാരുടെ സേവനം തേടിക്കൊണ്ടോ ചേര്‍ക്കുക. ഇതിനകം പേര് ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത നിങ്ങള്‍ക്കറിയുന്ന മറ്റുള്ളവരുടെ പേരുകളും ജനമഹാസഭയുടെ ഒരു യൂസറും വോളണ്ടിയറും കമ്പൈലറും ആയതിന് ശേഷം നിങ്ങള്‍ക്കും ചേര്‍ക്കാം. നിങ്ങളുടെയും ആശ്രിതരുടെയും പരിചിതരുടെയും പേരുകള്‍ മാത്രമല്ല ഓരോരുത്തര്‍ക്കും സമാധാനപരമായി ജീവിക്കുന്നതിന് ആവശ്യമായ മറ്റു വിവരങ്ങളും അതിനുശേഷം നിങ്ങള്‍ക്ക് ചേര്‍ക്കാകുന്നതാണ്.

ജനമഹാസഭയുടെ പ്രവര്‍ത്തനത്തിനായി ഇങ്ങനെ നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവത്തനവും കൃത്യമായി അടയാളപ്പെടുത്തി പോയന്റ് ചെയ്യുകയും അതനുസരിച്ച് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ജനമഹാസഭയില്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ഡാറ്റകള്‍ എന്റര്‍ ചെയ്യാന്‍ ആവശ്യമെങ്കില്‍ ഒരു കമ്പൈലറുടെ സേവനവും നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അപ്പോള്‍ വോളണ്ടിയറുടെ പോയന്റുകള്‍ നിങ്ങള്‍ക്കും കമ്പൈലറുടെ പോയന്റുകള്‍ അയാള്‍ക്കും ലഭിക്കും. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വസ്തുതാപരമായ വിവരങ്ങള്‍ മാത്രമേ ചേര്‍ക്കാകൂ എന്നതാണ്. തെറ്റായവിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ അത് ചേര്‍ക്കപ്പെട്ട വോളണ്ടിയര്‍ക്കും കമ്പൈലര്‍ക്കും അവ ചേര്‍ത്താല്‍ ലഭിക്കുന്നതിലേറെ പോയന്റുകള്‍ (മൈനസ് ആയി) നഷ്ടപ്പെടും. മാത്രമല്ല, കൂടിയ മൈനസ് പോയന്റുകള്‍ വന്നാല്‍ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കുള്ള കയറ്റം തടയപ്പെടുകയും ചെയ്യും.

ഒരു വോളണ്ടിയറായി മാറി നിങ്ങളുടെയും നാട്ടിലുള്ള മറ്റുള്ളവരുടെയും അംഗത്വം സജീവമാക്കി ജനമഹാസഭ പ്രവര്‍ത്തനം നിങ്ങളുടെ നാട്ടിലും പരിചിതമായ അയല്‍നാടുകളിലും വ്യാപിപ്പിക്കുക. അതുവഴി ലോകരെയെല്ലാം ഒരു പൊതുപ്ലാറ്റ്‌ഫോമില്‍ ഐക്യപ്പെടുത്തിയും പരസ്പരം കവചമായി നിന്നും ചൂഷണങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും മുക്തിനേടാം. എല്ലാവര്‍ക്കും മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുകയും ചെയ്യാം. മറ്റുള്ളവര്‍ക്ക് പ്രയാസങ്ങളില്ലാതെ ഓരോരുത്തര്‍ക്കും അവരവരുടെ ഇഷ്ടാനുസരണം സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ലോകമാകെ സമ്പൂര്‍ണമായിതന്നെ സംസ്ഥാപിച്ചെടുക്കുകയും ചെയ്യാം.

അതിനായി, ലോകത്ത് എവിടെയുള്ളവരുമായും നമുക്ക് ഓണ്‍ലൈനിലൂടെ കൈകോര്‍ക്കാം. ഒരു ചങ്ങലയിലെന്നോണം കണ്ണികളായി ഒത്തൊരുമിച്ച് നീങ്ങാം. അതേ, സമാധാനവും സ്വസ്ഥതയും ഐശ്വര്യവും നിറഞ്ഞ നല്ലൊരു ജീവിതത്തിനും ലോകത്തിനുമായി ജനമഹാസഭയിലേക്ക് കടന്നുവരൂ, പരസ്പരം കൈകോര്‍ക്കൂ, ഐക്യപ്പെടൂ.

Frequently Asked Questions

ജീവിതശാസ്ത്രതത്ത്വങ്ങളുടെ പ്രായോഗികത അറിയാൻ അവ പരീക്ഷിക്കേണ്ടതുണ്ട്; ആശയവ്യത്യാസങ്ങൾ സഹകരണമൂലകമായി കൈകാര്യം ചെയ്യുമ്പോൾ മാത്രമേ അത് ഫലപ്രദമാകൂ. എല്ലാവരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യമാക്കി, ഒരു പൊതുപ്ലാറ്റ്ഫോം രൂപീകരിക്കാം.

സർവ ജനവിഭാഗങ്ങളെയും ഉൾകൊള്ളുന്ന ബഹുജനകുട്ടായ്മ രൂപ ത്തിലാണ് ലൈഫ് സയൻസ് ലാബിന് നിലനിൽക്കാനും പ്രവർത്തിക്കാനും കഴിയുക എന്നതിനാലാണ് ലൈഫ് സയൻസ് ലാബിനെ ജനമഹാസഭ എന്നും വിളിക്കുന്നത്.

മുൻ തലമുറകളിൽ നിന്ന് കൈമാറിയതും ഇനി ജനിക്കുന്നവരെയും ഉൾക്കൊള്ളുന്നതുമായ വിശാല ദർശനം ജനമഹാസഭയ്ക്കുണ്ടാകണം. പ്രപഞ്ചത്തിലെ ഏതു നിലയിലുമുള്ളവർക്ക് പ്രശ്‌നങ്ങളില്ലാത്ത സുരക്ഷിതവും കരുതലുള്ള സംവിധാനമാണ് അതിന്റെ ലക്ഷ്യം.

മുൻ തലമുറകളുടെ അനുഭവങ്ങളും പുതുതലമുറകളുടെ ഉത്തരവാദിത്വവുമടങ്ങിയ പരസ്പരാശ്രിത ബന്ധം എല്ലാ തലമുറകളെയും ബന്ധിപ്പിക്കുന്നു. ജനിച്ചവരും ജനിക്കാനിരിക്കുന്നവരും ഉൾപ്പെടുന്ന വിശാല ദർശനത്തോടെ കരുതലും സുരക്ഷയും ഉറപ്പുവരുത്തുന്നതാണ് ജനമഹാസഭയുടെ ലക്ഷ്യം.

മനുഷ്യർ മാത്രമാണ് താന്വേഷണസ്വഭാവം മൂലം നിലവിലുള്ള ചുറ്റുപാടുകളെ മാറ്റാൻ ആശയങ്ങൾ രൂപപ്പെടുത്തുകയും പരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾ പ്രശ്നങ്ങളാകാതെ പ്രാപഞ്ചിക മൂല്യങ്ങൾ സംരക്ഷിച്ച് നടത്താൻ ഒരു പൊതു ലാബ് ശൈലിയിലുള്ള കൂട്ടായ്മ അനിവാര്യമാണ്.

ലൈഫ് സയൻസ് ലാബ് (ജനമഹാസഭ) ജനാധിപത്യപരമായ സ്വാഭാവികതയിൽ സ്ഥാപിതമായി, പ്രപഞ്ചത്തിലെ എല്ലാ മനുഷ്യരെ അർഹമായ പ്രാതിനിധ്യത്തോടെ ഉൾക്കൊള്ളുന്നു. പ്രദേശിക ഭരണഘടനകൾ മാനിച്ചും സജീവ അംഗങ്ങളുടെ നീതിപൂർവ നിയന്ത്രണത്തിൽ പ്രവർത്തിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

Contact Us

Get in Touch Us!

Contact

Central Office: Scienceversity, Office No. 102, V19, 52A First Floor, Vijay Block, Laxmi Nagar, Delhi-110 092

Kerala State Office: Suite No. 95, Door No. 63/700, D Space, 6Th Floor, Sky Tower, Opposite Hyson Heritage, Bank Road, Kozhikode – 673 001

Public Relation Office: Room No. 8, Mofussil Bus stand Building, First Floor, Mavoor Road, Kozhikode-673 004

Scroll to Top